
പടക്കങ്ങള്‍ സൂക്ഷിച്ച വീട്ടില്‍ പൊട്ടിത്തെറി; രണ്ട് നില കെട്ടിടം തകര്‍ന്നു; 6 പേര്‍ക്ക് പരിക്ക്(വീഡിയോ)
പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ച വീട്ടിലാണ് അപകടമുണ്ടായത്.

ചെന്നൈ: ശിവകാശിയില്‍ അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറി. നെഹ്രുജി മേഖലയിലെ ജനവാസമേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്. രണ്ട് നില കെട്ടിടം തകര്‍ന്നു. നാല് പേര് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
വൈകീട്ട് ആറരയോടെയാണ് അപകടം. പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായത്. ദീപാവലിക്കായി തയ്യാറാക്കി വച്ച ഫാന്‍സി പടക്കങ്ങളുടെ ശേഖരമാണിതെന്നാണ് പറയുന്നത്. വിറ്റതിന് ശേഷവും ബാക്കി വന്ന ടണ്‍ കണക്കിന് പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.
ഫാന്‍സി പടക്കങ്ങള്‍ വലിയ തോതില്‍ ഉള്ളതിനാലാണ് പൊട്ടിത്തെറി ഏറെ നേരം നീണ്ടു. പൊട്ടിത്തെറിയില്‍ കെട്ടിടം തകര്‍ന്നു. ഉളളില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. മനോജ് വേല്‍രാജ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്
Fire accident at residence in Sivakasi district. 2 floor building razed down to ground in explosion. Atleast 2 believed to be trapped. Officials at spot. Details awaited. pic.twitter.com/UfIRPP1vTQ
â Mugilan Chandrakumar (@Mugilan__C) November 15, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



