40 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

News Now

പട്‌ന: ബിഹാറില്‍ വൈദ്യശാസ്ത്രരംഗത്ത് അപൂര്‍വ്വ സംഭവം. 40 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം കണ്ടെത്തി. 

മോത്തിഹാരിയിലെ റഹ്മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്.

വയറുവേദനയുടെ സമയത്ത് കുട്ടിക്ക് മൂത്രം ഒഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദഗ്ധ പരിശോധനയിലാണ് വയറ്റില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തിയത്. വൈദ്യശാസ്ത്രരംഗത്ത് അപൂര്‍വ്വ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

അഞ്ചുലക്ഷം രോഗികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. തബ്രീസ് അസീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates