കമിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിച്ചു

യുവതിയെ ഫുഡ് ഡെലിവറി ബോയ് മര്‍ദ്ദിക്കുന്ന ദൃശ്യം
Last Updated :20 January 2024, 8:59 am IST

News Now

ഭുവനേശ്വര്‍: കമിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിച്ചു. പൊതുജന മധ്യത്തില്‍ തുടര്‍ച്ചയായി യുവതിയുടെ മുഖത്തടിക്കുന്ന ഫുഡ് ഡെലിവറി ബോയിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇന്ദിരാ ഗാന്ധി പാര്‍ക്കിന് പുറത്ത് റോഡരികില്‍ വച്ചാണ് കാമുകികാമുകന്മാര്‍ തമ്മില്‍ വഴക്കിട്ടത്. യുവതി കാമുകനെ അസഭ്യം പറയുന്നതും ശാരീരികമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കാമുകന്റെ നേര്‍ക്ക് കല്ല് വലിച്ചെറിയുന്നതും കാണാം. 

ഈ സമയത്ത് അതുവഴി കടന്നുവന്ന ഫുഡ് ഡെലിവറി ബോയ് ഇരുവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. തന്റെ ന്യായീകരണം തള്ളിയതില്‍ കുപിതയായ യുവതി ഫുഡ് ഡെലിവറി ബോയ്ക്ക് നേരെ തിരിഞ്ഞു. 

ഫുഡ് ഡെലിവറി ബോയ്ക്ക് നേരെ അസഭ്യം പറഞ്ഞതോടെ, നിയന്ത്രണം നഷ്ടപ്പെട്ട ഫുഡ് ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ച്ചയായി യുവതിയെ തല്ലുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates