
നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിര്; ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി
ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി

ന്യൂഡല്‍ഹി: നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിരെന്ന് സുപ്രീം കോടതി. ഇതു ഗൗരവമേറിയ വിഷയമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും സിടി രവികുമാറും അഭിപ്രായപ്പെട്ടു.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തനം തടയാന്‍ നടപടികളെക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, കോടതിയുടെ പരാമര്‍ശം. മത പരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നല്‍കുന്നതിനു കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുരുതരമായ വിഷയമെന്ന് കോടതി ആവര്‍ത്തിച്ചു. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സാങ്കേതികതയിലേക്കു പോവേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഇതൊരു ഗൗരവമേറിയ വിഷയമാണ്, ഭരണഘടനയ്ക്ക് എതിരാണത്. പ്രശ്‌നത്തിന് പരിഹാരം കാണാനാണ് കോടതി ശ്രമിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കേന്ദ്രത്തിന് കോടതി സമയം അനുവദിച്ചു. ഹര്‍ജി വീണ്ടും ഈ മാസം 12ന് പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
