'ബിജെപിയോട് ഇപ്പോഴും യോജിപ്പില്ല... പക്ഷേ'- ​ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് അകാലിദൾ

ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:03 am IST
Edited by :migrator

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദളും. ബിജെപിയോടുള്ള അഭിപ്രായ വ്യത്യാസത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയാണ് അകാലിദളിൽ ദ്രൗപ​ദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചത്.

ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തി.  മുതിർന്ന നേതാക്കളായ ബൽവീന്ദർ സിങ് ഭുന്ദർ, ചരൺജിത് സിങ് അത്വാൾ, പ്രേം സിങ് ചന്ദുമജ്ര, ഹർചരൺ ബെയിൻസ് എന്നിവരും ബാദലിനൊപ്പം ഉണ്ടായിരുന്നു. 

ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസിന്റെയും പ്രതീകമായാണ് ദ്രൗപദിയെ കാണുന്നതെന്ന് അകാലിദൾവ്യക്തമാക്കി. വെള്ളിയാഴ്ച ചണ്ഡീഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ദ്രൗപദിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചു പ്രമേയം പാസാക്കി. 

‘ന്യൂനപക്ഷങ്ങളുടെ മനസിൽ നിന്ന് അരക്ഷിതാവസ്ഥ ഇല്ലാതാക്കൽ, പഞ്ചാബിന്റെ പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപദി മുർമുവിനെ കാണുന്നത്. ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മഹാനായ ഗുരു സാഹിബിന്റേത്.’ 

‘ഗുരു സാഹിബിന്റെ ആദർശങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ തീരുമാനം. പിന്തുണ ആഭ്യർത്ഥിച്ച് ​ദ്രൗപദി മുർമു എന്നെ വിളിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും പിന്തുണ അഭ്യർത്ഥിച്ചു‘- സുഖ്ബീർ സിങ് ബാദൽ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now