അസ്ഹറുദ്ദീന്റെ കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറി; തലകീഴായി മറിഞ്ഞു; അത്ഭുത രക്ഷപ്പെടല്‍

പുതുവര്‍ഷം ആഘോഷിക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപകടം

അപകടത്തില്‍പ്പെട്ട അസ്ഹറുദ്ദീന്റെ കാര്‍
Last Updated :20 January 2024, 8:35 am IST
Edited by :migrator


ഭോപ്പാല്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. പുതുവര്‍ഷം ആഘോഷിക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടയാത്.

അസ്ഹറുദ്ദീന്‍ സഞ്ചരിച്ച വണ്ടി ഒരു തട്ടുകടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തട്ടുകടയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അസ്്ഹറുദ്ദീനും കുടുംബത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പൊലീസ് അപകടസ്ഥലത്തെത്തി. അസ്ഹറുദ്ദീനും കുടുംബവും ഹോട്ടലിലേക്ക് മാറിയതായി പൊലീസ് പറഞ്ഞു.  ന്യൂഇയര്‍ ആഘോഷിക്കുന്നതിനായാണ് അസ്ഹറുദ്ദീന്‍ കുടുംബസമേതം രന്തംബോരിലേക്ക് പോയത്. അതിനിടെയാണ് അപകടമുണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now