കര്‍ണാടക കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ

കെ അണ്ണാമലെ/ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:46 am IST

News Now


ചെന്നൈ: മുന്‍ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ്. നിലവിലെ അധ്യക്ഷന്‍ എല്‍ മുരുഗനെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കിയതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. 

ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ് അണ്ണാമലൈ. കഴിഞ്ഞവര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

കര്‍ണാടക കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ. ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരവെയാണ് 2019ല്‍ രാജിവച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അറവക്കുറിച്ചി മണ്ഡലത്തില്‍ നിന്ന് അണ്ണാമലൈ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates