
ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു; മോദി സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രി
നരേന്ദ്രമോദി മന്ത്രിസഭയിലെ മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് ഭായി വാസവ ബിജെപിയില്‍ നിന്ന് രാജിവച്ചു
അഹമ്മദാബാദ്: നരേന്ദ്രമോദി സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് ഭായി വാസവ ബിജെപിയില്‍ നിന്ന് രാജിവച്ചു. ഗുജറാത്തിലെ ബറൂച്ച് മണ്ഡലത്തില്‍ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട് എംപിയാണ് ബിജെപി നേതാവായ വാസവ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജിക്കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റിന് കൈമാറി. സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് സെക്ഷന്‍ മുന്നോടിയായി സ്പീക്കറെ കണ്ട് ലോക്സഭാ അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും വാസവ പറഞ്ഞു.
56കാരനായ വാസവ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനനവുമായി രംഗത്തുവന്നിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്ബലപ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെകഴിഞ്ഞയാഴ്ച എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
