
കൂറ്റന്‍ ചരസ് വേട്ട; രണ്ട് കാറില്‍ 8,008 കിലോ ചരസ്; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
8008 കിലോ ചരസുമായി രണ്ട് പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

ഡെറാഢൂണ്‍: 8008 കിലോ ചരസുമായി രണ്ട് പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പിത്തോര്‍ഗഡില്‍ വച്ചാണ് ഇവരെ പിടികൂടിയതെന്ന് ഉദ്ദംസിങ് നഗറിലെ കിച്ചാ പൊലീസാണ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ രണ്ട് പേരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഒരു കാറില്‍ നിന്ന് 1,094 കിലോഗ്രാമും മറ്റൊരു കാറില്‍ നിന്ന് 6,914 കിലോ ഗ്രാം ചരസുമാണ് കണ്ടെത്തിയത് എസ്എസ്പി ദിലീപ് സിങ് പറഞ്ഞു.
ദീപക് പാണ്ഡെ, പ്രഭാത് സിങ് എന്നീ പൊലിസുകാരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റൊരുപ്രതിയുടെ അച്ഛന് നൈനിറ്റാളിലെ ഹെഡ് കോണ്‍സ്റ്റബിളാണ്.
വന്‍തോതില്‍ ചരസ് കടത്തിയ പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഡിജിപി പറഞ്ഞു.ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുള്ള ആളുകള്‍ക്ക് ഉത്തരാഖണ്ഡ് പൊലീസില്‍ സ്ഥാനമില്ല. ഭാവിയിലും ഏതെങ്കിലും പൊലീസുകാരന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അയാളെ പോലീസ് സേനയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News


'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'
