
1700 കോടി രൂപയുടെ പാലം, ചീട്ടുകൊട്ടാരം പോലെ ഗംഗയിലേക്ക് തകർന്നുവീണു; വിഡിയോ
പാലം തകരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

പാറ്റ്ന: ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഭഗല്‍പൂരിൽ ഗംഗാനദിക്ക് കുറുകെ പണിയുന്ന അഗുവാനി - സുല്‍ത്താന്‍ഗഞ്ച് നാലുവരി പാതയുള്ള പാലമാണ് ഇന്ന് വൈകിട്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. നദിയിലേക്ക് കെട്ടിയ പാലത്തിന്റെ മുഴുവൻ ഭാഗവും നിമിഷങ്ങൾകൊണ്ട് തകർന്നുവീഴുകയായിരുന്നു.
1700 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. 2014 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. സുൽത്താൻഘഞ്ച്, ഖദാരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
#WATCH | Under construction Aguwani-Sultanganj bridge in Biharâs Bhagalpur collapses. The moment when bridge collapsed was caught on video by locals. This is the second time the bridge has collapsed. Further details awaited.
â ANI (@ANI) June 4, 2023
(Source: Video shot by locals) pic.twitter.com/a44D2RVQQO
പാലം തകരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത് ആദ്യമായല്ല ബിഹാറിൽ പാലം തകർന്നുവീഴുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ബുർഹി ഗൻഡക് നദിക്ക് കുറുകെ പണിത പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുൻപേ തകർന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



