
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ബംഗളൂരു: യുവാവിന്റെ ജീവൻ കോവിഡ് കവർന്നതോടെ വിവാഹദിവസം നടന്നത് ശവസംസ്കാര ചടങ്ങ്. പൃഥ്വിരാജ് എന്ന യുവാവാണ്
കോവിഡ് മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമയായത്.
ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ. പ്രൃഥ്വിരാജ് 10 ദിവസം മുമ്പാണ് ബംഗളൂരുവിൽനിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് ബാധിതനായി ആരോഗ്യ സ്ഥിതി വഷളായ യുവാവിനെ മക്ഗൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്ച ഇയാൾ മരിച്ചു.
പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. ഒടുവിൽ വിവാഹം നിശ്ചയിച്ച വ്യാഴാഴ്ച തന്നെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം യുവാവിനെ സംസ്കരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


