
മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുത്തു; യുവാവിന്റെ തലയറുത്തെടുത്ത് അക്രമി സംഘം സ്ഥലംവിട്ടു
അക്രമിസംഘം സതീഷിന്റെ അറുത്തെടുത്ത തലയുമായി ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു
ചെന്നൈ: കവര്‍ച്ചാശ്രമം ചെറുത്തതിന് അക്രമി സംഘം യുവാവിന്റെ തലയറുത്തുകൊണ്ടുപോയി. തമിഴ്നാടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. മയിലാടുതുറൈ സ്വദേശിയായ 25 വയസ്സുള്ള സതീഷ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സെരംഗഡുവിലെ ഒരു എംബ്രോയിഡറി യൂണിറ്റിലെ ജീവനക്കാരനാണ് സതീഷ്.
രഞ്ജിത്ത് ( 20 വയസ്സ്) എന്ന യുവാവിനൊപ്പമാണ് സതീഷ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വീടിന് സമീപത്തിരുന്ന മദ്യപിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിലായി ഒരു സംഘം ഇവരുടെ അടുത്തെത്തി. ഇരുവരെയും ആക്രമിച്ച സംഘം മൊബൈല്‍ഫോണ്‍ അടക്കമുള്ളവ കവര്‍ച്ച നടത്താന്‍ ശ്രമിച്ചു.
എന്നാല്‍ കവര്‍ച്ചാശ്രമം സതീഷ് ചെറുത്തു. ഇതില്‍ പ്രകോപിതരായ ഗുണ്ടാസംഘം സതീഷിനെ കൊലപ്പെടുത്തി തലയറുത്തു കൊണ്ടു പോകുകയായിരുന്നു. ഭയന്നുവിറച്ച രഞ്ജിത്ത് ഇതിനിടെ രക്ഷപ്പെട്ട് നിലവിളിച്ചുകൊണ്ട് മെയിന്‍ റോഡിലേക്ക് ഓടി.
ഇതിനിടെ അക്രമിസംഘം സതീഷിന്റെ അറുത്തെടുത്ത തലയുമായി ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ രഞ്ജിത്ത് തിരുപ്പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സതീഷിന്റെ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സതീഷിന്റെ അറുത്തെടുത്ത തലയും, ആക്രമിസംഘത്തെയും കണ്ടെത്താന്‍ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തിരുപ്പൂര്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍; വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'


