കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ എസ്‌ഐ പീഡിപ്പിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ഷാജഹാന്‍പൂര്‍: കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ എസ്‌ഐ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 

35കാരിയാണ് പരാതിക്കാരി. നവംബര്‍ 30 ന് മദന്‍പൂരിലേക്ക് കാല്‍നടയായി പോകവെ കാറിലെത്തിയ അഞ്ചംഗ സംഘം തന്നെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി ജലാലബാദ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അവിടെത്തിയപ്പോള്‍ എസ്‌ഐ സ്‌റ്റേഷനിലെ മറ്റൊരുമുറിയലേക്ക് കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. 

തന്റെ പരാതി സ്വീകരിക്കാനും എസ്‌ഐ തയ്യാറായില്ല. തുടര്‍ന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ എസ്‌ഐക്കെതിരെ നടപടിയെടുക്കുമെന്നും സിഐ ബ്രഹ്മപാല്‍ സിങ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates