
ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ച് പൊലീസുകാര്‍; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തിന് രൂപം നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തിന് രൂപം നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് വിഷയം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതി സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് സഭയെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പൊലീസുകാരും പുറത്തുനിന്നുള്ള ഏതാനും ചിലരും ചേര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി എന്ന വ്യാജേനയാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



