റിപ്ലബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ മൂന്ന് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

അര്‍ണബ് ഗോസ്വമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

മുംബൈ: റിപ്ലബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ മൂന്ന് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ടിആര്‍പി തട്ടിപ്പ് കേസിലാണ് ബോംബെ ഹൈക്കോടതി മുംബൈ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നു മാസമായി പൊലീസ് കേസന്വേഷിക്കുകയാണ്. അര്‍ണബിനെ ഇതുവരെ പ്രതിയായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 

അര്‍ണബിനെ കുറ്റക്കാരന്‍ എന്ന് സംശയിക്കുന്നു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അറസ്റ്റിന്റെ വാള്‍ അര്‍ണബിന്റെ തലയ്ക്ക് മുകളില്‍ തൂങ്ങി കിടക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെയും മനീഷ് പിതലെയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

അന്വേഷണം 12 ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന അര്‍ണബിന്റെ ആവശ്യം കോടതി തള്ളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates