
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഭോപ്പാല്: സ്വകാര്യ സ്കൂളുകളില് ഭീമമായ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മോശമായി പ്രതികരിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി. നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി മന്ത്രിയുടെ വീട്ടിലെത്തിയത്. പരാതി കേട്ടശേഷം അരോട് പോയി ചത്തൂടേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മധ്യപ്രദേശ് മന്ത്രി ഇന്ദര് സിംഗ് പര്മാറാണ് ശിവരാജ് സിംഗ് ചൗഹാന് സര്ക്കാറിനു തലവേദനയാകുന്ന പ്രതികരണം നടത്തിയത്. കോടതി നിര്ദേശം പോലും മറികടന്ന് സ്കൂളുകള് വലിയ തുക ഫീസായി ഈടാക്കുന്നതായും രക്ഷിതാക്കള് ആരോപിക്കുന്നു. കോവിഡ് കാലത്ത് ഫീസ് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട മധ്യപ്രദേശ് പാലക് മഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ് പര്മാറിന്റെ വസതിയിലെത്തിയത്. പരാതി കേട്ട പര്മാര് 'പോയി ചത്തൂടേ 'എന്നാണ് രക്ഷിതാക്കളോട് ചോദിച്ചത്. നിങ്ങള്ക്കെന്താണോ ചെയ്യാന് സാധിക്കുക അത് പോയി ചെയ്യൂ എന്നും മന്ത്രി രോഷത്തോടെ രക്ഷിതാക്കളോട് പറഞ്ഞു.
Minister speaks to father of school children,
â Anita Reddy (@AnitaReddyIn) June 30, 2021
If you want to die, die, fees will not be waived;
The arrogant minister suggested death when the parents reached school education minister Inder Singh Parmar's bungalow to plead for waiver of children's fees in the epidemic. pic.twitter.com/1r1IWgysNy
പ്രതികരണം വിവാദമായതോടെ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് രംഗത്തെത്തി. രാജിവച്ചില്ലെങ്കില് ചൗഹാന് സര്ക്കാര് മന്ത്രിസഭയില് നിന്നും പര്മാറിനെ പുറത്താക്കണമെന്ന് കോണ്ഗ്രസ് വക്താവ് നരേന്ദ്ര സാലൂജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


