1.1 കിലോ സ്വര്‍ണമാണ് യുവതികള്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

കോയമ്പത്തൂര്‍ : അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവതികള്‍ കസ്റ്റംസിന്റെ പിടിയിലായി. 62 ലക്ഷം രൂപ വിലവരുന്ന, 1.1 കിലോ സ്വര്‍ണമാണ് യുവതികള്‍ കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. 

ദേവയാനി രാധാകൃഷ്ണന്‍, വാസന്തി രാമസ്വാമി എന്നിവരാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ 3.30 നാണ് ഇവരെത്തിയത്. 

ഇവരെ പരിശോധിച്ചപ്പോള്‍ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുകയുമായിരുന്നു. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ധരിച്ചിരുന്ന സാനിറ്ററി പാഡില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates