
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; കൈവിടാതെ 'ജനനായകന്'; 10ന് വിജയ് എത്തും
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര് മരിച്ചത്.

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് ത മിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ടിവികെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ കരൂര്‍ സന്ദര്‍ശനമാണിത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര് മരിച്ചത്. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം, ഒക്ടോബര്‍ 27-ന് മഹാബലിപുരത്തെ ഹോട്ടലില്‍ വെച്ച് വിജയ് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. ദുരന്തത്തിന് ശേഷം കരൂരിലേക്ക് പോകാതെ ഹോട്ടലില്‍ വച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കണ്ടത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
കരൂര്‍ അപകടത്തിന് പിന്നാലെ, സംസ്ഥാനത്തെ രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും നടത്തുന്നതിനുള്ള നടപടി ക്രമങ്ങളില്‍ മാറ്റംവരുത്തിയിരുന്നു. സിബിഐയാണ് നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Government Job For Kin Of 41 People Who Died In Karur Stampede
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സര്‍ക്കാര്‍ ജോലി പാര്‍ട്ട് ടൈം ചെയ്യാം; മുതിര്‍ന്ന പൗരന്മാര്, വിരമിച്ചവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് അവസരം, ഷാര്‍ജയില്‍ നിര്‍ണായക പ്രഖ്യാപനം

സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്



