ജനസംഖ്യാ വർധനവിൽ ഇന്ത്യ ഒന്നാമതായതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

അഖിലേഷ് യാദവ്‌
Last Updated :20 January 2024, 9:19 am IST

News Now

ലഖ്‌നൗ: ജനസംഖ്യാ വർധനവിൽ ഇന്ത്യ ഒന്നാമതായതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 'ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത് എത്തിയിരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന വാർത്തയാണ്. കാരണം സർക്കാരിന്റെ പരാജയമാണ്'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ദാരിദ്യവും  തൊഴിലില്ലായ്മയും കാരണം, ജനങ്ങൾ അവരുടെ കുടുംബത്തിന് കൈത്താങ്ങാവാൻ കൂടുതൽ കുട്ടികളെ ആഗ്രഹിക്കുന്നു. വൈദ്യസഹായത്തിന്റെ ലഭ്യതയില്ലാത്തത് കാരണം ശിശുമരണങ്ങൾ സംഭവിക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഗർഭനിരോധന മാർഗങ്ങൾ വേണ്ടത്ര വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വേണ്ടത്ര വിദ്യാഭ്യാസമില്ലായ്മയാണ് ജനസംഖ്യാ വർധനവിന്റെ മറ്റൊരു കാരണമെന്ന് സർക്കാർ മനസ്സിലാക്കുന്നില്ല.'- അദ്ദേഹം പറഞ്ഞു. 

പുതിയ യുഎൻ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ജനസംഖ്യ 142.86 കോടിയാണ്. ഇത് 2050ഓടെ 166 കോടിയാകും എന്നാണ് കണക്കാക്കുന്നത്. അതേസമയം ചൈനയുടെ ജനസംഖ്യ 131.7 കോടിയായി കുറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates