greater noida death
greater noida death
Last Updated :18 October 2026, 2:41 pm IST
Author :Amal Joy

News Now

ലഖ്‌നൗ: നൂഡില്‍സ് കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. നൂഡില്‍സില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതെന്ന് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. നേരത്തെ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടആത്മഹത്യ എന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച രാവിലെ 3 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റബുപുര പൊലീസ് സ്റ്റേഷനില്‍ കുടുംബാംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.

മഹേഷിന്റെ ഫോണില്‍നിന്നും മരണകാരണം അടങ്ങിയ ഓഡിയോ പൊലീസിനു ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുടുംബത്തിലെ സഹോദരങ്ങളുമായുള്ള സ്വത്ത് തര്‍ക്കത്തെ കുറിച്ചാണ് മഹേഷ് ഇതില്‍ പറഞ്ഞിരുന്നത്. കൂടുതല്‍ അന്വേഷണത്തിനായി രണ്ട് സഹോദരിമാരെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുടുംബ സ്വത്ത് പങ്കുവയക്കുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നതായി മഹേഷിന്റെ സഹോദരഭാര്യ നീരജിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

Summary

Incident where five family members died after eating noodles: Police say it was suicide.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates