
സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി; നടപടി ഏകപക്ഷീയമല്ലെന്ന് നിരീക്ഷണം
അടിയന്തര സാഹചര്യങ്ങളില്‍ പൗരരുടെ ജീവന് സംരക്ഷിക്കാന്‍ ഇടപെടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സാമൂഹ്യ പ്രവര്ത്തകന് സോനം വാങ്ചുകിനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടിയെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 18 ദിവസം തുടര്‍ച്ചയായി നിരാഹാരത്തിലിരുന്ന വാങ്ചുക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായം തേടാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി വ്യക്തമാക്കി.
വ്യത്യസ്ത മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, വ്യക്തിസ്വാതന്ത്ര്യം, പൗരന്മാരുടെ ആരോഗ്യ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി ബെഞ്ച് നിര്‍ണായ നിരീക്ഷണം നടത്തിയത്. ദീര്‍ഘനാള്‍ നീണ്ടുനിന്ന നിരാഹാര സമരം വാങ്ചുകിന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍, സമ്മതമില്ലാതെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുമാണ് അധികൃതര്‍ ഇടപെട്ടതെന്ന വാദവുമായി വാങ്ചുകിനെ അനുകൂലിക്കുന്നവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി വിശദമായി പരിശോധിച്ച കോടതി, അടിയന്തര സാഹചര്യങ്ങളില്‍ പൗരരുടെ ജീവന് സംരക്ഷിക്കാന്‍ ഇടപെടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു വ്യക്തി സ്വയം വൈദ്യസഹായം നിരസിക്കുമ്പോള്‍ പോലും, ജീവന് ഭീഷണിയുണ്ടാകുന്ന ഘട്ടത്തില്‍ ഭരണകൂടത്തിന് നിഷ്ക്രിയമായിരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രിയിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം വാങ്ചുകിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചികിത്സ നല്കാന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം വാങ്ചുകിനെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ നല്കിയ ഹര്‍ജിയില്‍ കോടതി വാദം കേട്ടു. സഫ്ദര്‍ജങ് ആശുപത്രിയിലെ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് ആശുപത്രി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. മേദാന്ദ ആശുപത്രിയിലേക്ക് മാറ്റണമെന്നും അവിടുത്തെ ഡോക്ടര്‍മാരുമായി സംസാരിച്ചിട്ടുണ്ടെന്നും വാങ്ചുകിനു വേണ്ടി ഹാജരായ അഭിഭാഷകന് കബില്‍ സിബല്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Govt right to shift Sonam Wangchuk to hospital as he didn't voluntarily seek medical care: Delhi High Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





