ഡിസംബര്‍ ഒന്നോടെ വീണ്ടും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നോടെ വീണ്ടും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പില്‍ ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സമാനമായ നിലയില്‍ രോഗവ്യാപനം ഉയരാതിരിക്കാന്‍ ഇന്ത്യയും രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വാര്‍ത്തകളുടെ ഉള്ളടക്കം. 

ഇത് വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്വീറ്റ് മോര്‍ഫ് ചെയ്തതാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് സംവിധാനം പറയുന്നു. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റില്‍ പറയുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates