കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്

Last Updated :20 January 2024, 8:33 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം തുടരവേ, റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റോഡിലൂടെ നടന്ന് വിവാഹവേദിയില്‍ എത്തി വരന്‍. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. തുടര്‍ന്ന് വരനും സംഘവും റോഡിലൂടെ വിവാഹ വേദിയിലേക്ക് നടന്നുപോകുകയായിരുന്നു.

Story image

മീററ്റിലാണ് സംഭവം. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. ഇതിലാണ് വരനും സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കുടുങ്ങിയത്. തുടര്‍ന്ന് നടന്ന് വിവാഹവേദിയിലേക്ക് പോകാന്‍ വരന്‍ തീരുമാനിക്കുകയായിരുന്നു. വരനെ അനുഗമിച്ച് കൂടെ വന്നവരും വിവാഹ വേദിയിലേക്ക് നടന്നു പോകാന്‍ തയ്യാറായി.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates