
വധുവിന്റെ സഹോദരി ആത്മഹത്യാഭീഷണി മുഴക്കി; വിവാഹം പകുതിയിൽ ഉപേക്ഷിച്ച് വരൻ
വധുവിന്റെ സഹോദരിയെ വിവാഹം ചെയ്യാൻ ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറി

പട്‌ന: വധുവിന്റെ സഹോദരിയെ വിവാഹം ചെയ്യാൻ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പകുതിക്ക് വെച്ച് പിന്മാറി വരൻ. ബിഹാറിലെ സരണിലാണ് സംഭവം. വരൻ ഛാപ്ര സ്വദേശിയായ രാജേഷ് കുമാർ മുൻ നിശ്ചയിച്ച പ്രകാരം വിവാഹ പന്തലിലെത്തി. റിങ്കു കുമാരിയാണ് വധു. ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതാണ്. എന്നാൽ തന്റെ പ്രണയിനി പുതുളിന്റെ സഹോദരിയാണ് റിങ്കു എന്ന വിവരം പിന്നീടാണ് വരൻ അറിയുന്നത്.
വിവാഹ പന്തലിലെത്തി ചടങ്ങുകൾ ആരംഭിച്ച ശേഷം രാജേഷിന് പുതുളിന്റെ ഫോൺ കോൾ വന്നു. ഈ വിവാഹം നടന്നാൽ താൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുമെന്ന് പുതുൾ ഭീഷണി മുഴക്കിയതോടെ രാജേഷ് വിവാഹം പകുതിക്ക് വെച്ച് നിർത്തി. ബന്ധുക്കളോട് കാര്യം പറഞ്ഞു.
രാജേഷും പുതുളും വളരെ മുൻപ് തന്നെ പ്രണയത്തിലായിരുന്നു. പുതുളിനെയാണ് താൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് രാജേഷ് അറിയിച്ചു. കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞെങ്കിലും ഇരുവീട്ടുകാരും തന്നിൽ അടിപിടിയായി. കല്യാണ വീട് സംഘർഷ വേദി ആയതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി രാജേഷിന്റെയും പുതുളിന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



