എന്തുകൊണ്ട് 'ഗിറ്റാർ' ഹെൽമറ്റ് വച്ചില്ല! എന്നാലും എഐ കാമറേ...
എഐ കാമറ ചതിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരന് പിഴ

ബംഗളൂരു: ഗിറ്റാറിനെ യാത്രക്കാരനായി എഐ കാമറ തെറ്റിദ്ധരിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമയ്ക്ക് 500 രൂപ പിഴ. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാന്‍ ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്‍സീറ്റില്‍ ആരും യാത്ര ചെയ്തിട്ടില്ലെന്നും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളുടെ ചുമലിലെ ഗിറ്റാര്‍ ബാഗിനെ യാത്രക്കാരനെന്നു എഐ കാമറ ഫീഡ് ചെയ്തതാണെന്നും ചലാന്‍ ചിത്രത്തില്‍ നിന്നു വ്യക്തമായി.
ബംഗളൂരുവിലെ ഹൊബ്ബളില്‍ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ഗിറ്റാറുമായി യാത്ര ചെയ്യുമ്പോഴാണ് എഐ കാമറ ദൃശ്യം പകര്‍ത്തിയത്. ഹെല്‍മറ്റ് ധരിക്കാത്തതിനു പിഴയടയ്ക്കാനുള്ള ഇ ചലാന്‍ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഡ് ഉടമയായ ഭാര്യയുടെ പേരില്‍ വന്നപ്പോഴാണ് സൗവിക് വിവരം അറിയുന്നത്.
ചലാനൊപ്പമുള്ള ചിത്രത്തില്‍ യാത്രക്കാരനല്ല ഗിറ്റാറാണ് പിന്നിലുള്ളതെന്നു വ്യക്തമായിരുന്നു. ഈ ചിത്രമടക്കം സൗവിക് സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുകയായിരുന്നു.
WHAT TO READ NEXT

ഒക്ടോബർ രണ്ടിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The system subsequently detected a helmet violation and generated an online challan against the scooter
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

