News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

മുംബൈ: ബിസിനസ് കൂടുതല് അഭിവൃദ്ധിപ്പെടുത്താന് ഗുജറാത്തില് നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയ യുവാവ് മരിച്ചനിലയില്. വാടകവീട്ടിലാണ് 40കാരനായ ബിസിനസുകാരനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കല് ഉല്പ്പന്നങ്ങള് കൈകാര്യം ചെയ്യുന്ന മനീഷ് പട്ടേലിനെയാണ് ഞായറാഴ്ച മരിച്ചനിലയില് കണ്ടെത്തിയത്. ഗുജറാത്തില് ബിസിനസില് വലിയ നഷ്ടം നേരിട്ടതിനെ തുടര്ന്ന് ഒരുമാസം മുന്പാണ് പട്ടേല് മുംബൈയിലേക്ക് താമസം മാറ്റിയത്. ബിസിനസ് കൂടുതല് മെച്ചപ്പെടുത്താന് കഴിയുമെന്ന പ്രതീക്ഷയിലാണ് യുവാവ് മുംബൈയില് എത്തിയത്.
കെട്ടിട സമുച്ചയത്തിന്റെ മാനേജര് വിളിച്ചറിയച്ചതിനെ തുടര്ന്നാണ് പൊലീസ് ഫ്ലാറ്റില് എത്തിയത്. ബെല് അടിച്ചിട്ടും മൊബൈലില് വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടര്ന്ന് സംശയം തോന്നി മാനേജര് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. വാതില് പൊളിച്ച്് അകത്തുകടന്ന പൊലീസ്, ബിസിനസുകാരന് നിലത്തുവീണ് കിടക്കുന്നതാണ് കണ്ടത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


