അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹർജി നൽകിയത്

സുപ്രീം കോടതി/ ഫയല്‍ ചിത്രം
Last Updated :20 January 2024, 9:23 am IST

News Now

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നേതൃത്വത്തില്‍ കുഴിച്ചുപരിശോധനക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി നൽകി. സർവേ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹർജി നൽകിയത്.

ഗ്യാൻവാപി പള്ളിയിൽ സ​ർ​വേ ന​ട​ത്താ​ൻ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ജൂ​ലൈ 21ന് ​പു​റ​​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോടു നിര്‍ദേശിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates