
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും, വീട്ടിലെത്തിയും ഫോണ്‍ വഴിയും ലോണ്‍ ആപ്പുകാരുടെ ഭീഷണി; 22കാരന് ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന് ആത്മഹത്യ ചെയ്തു
ബംഗളൂരു: ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന് ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തേജസ് ആണ് തൂങ്ങിമരിച്ചത്. ചൈനീസ് ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരാണ് തേജസിനെ ഭീഷണിപ്പെടുത്തിയത്. തേജസിന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്ലൈസ് ആന്റ് കിസ് ചൈനീസ് ആപ്പില്‍ നിന്ന് തേജസ് പണം വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് തേജസിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ലോണ്‍ എടുത്ത പണം തിരിച്ചടക്കാന്‍ പിതാവ് ഗോപിനാഥ് സമ്മതിച്ചിരുന്നു. തേജസ് ആത്മഹത്യ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പ് ആപ്ലിക്കേഷന്‍ ഏജന്റുമാര്‍ വീട്ടിലെത്തി. പണം തിരിച്ചടയ്ക്കാന്‍ സമയം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഏജന്റുമാര്‍ ഇത് സമ്മതിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം, ഏജന്റുമാര്‍ വീണ്ടും തേജസിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി. പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.
'അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് മറ്റു വഴികളില്ല. എന്റെ പേരിലുള്ള മറ്റു ലോണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയില്ല. ഇതാണ് എന്റെ അന്തിമ തീരുമാനം'- ആത്മഹത്യാ കുറിപ്പില്‍ തേജസ് കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
