രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും നഷ്ടമായിരുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:58 am IST

News Now


കീവ്: യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ് നാളെ നാട്ടില്‍ തിരിച്ചെത്തും. കേന്ദ്രമന്ത്രി ജനറല്‍ വി കെ സിങ് അറിയിച്ചതാണ് ഇക്കാര്യം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും നഷ്ടമായിരുന്നു. 

കീവില്‍ നിന്നും കാറില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പഞ്ചാബ് സ്വദേശിയായ ഹര്‍ജോത് സിങിന് വെടിയേറ്റത്. തുടര്‍ന്ന് തിരിച്ചുപോകുകയും ആശുപത്രിയിലാക്കുകയുമായിരുന്നു. 

ഇന്നു രാവിലെ ഹര്‍ജോത് സിങ് യുക്രൈന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ വെച്ച് പോളണ്ട് റെഡ്‌ക്രോസിന്റെ ആംബുലന്‍സിലേക്ക് ഹര്‍ജോത് സിങിനെ മാറ്റിയെന്നും വേള്‍ഡ് ഇന്ത്യന്‍ ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക്ക് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates