
സോണിയയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകര്‍; നവംബര്‍ 10 ന് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കും
പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും. നവംബർ 10 ന് നടക്കുന്ന ചടങ്ങിൽ പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. നേരത്തെ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു.
ഇതേത്തുടർന്നാണ് ഹാർപ്പർ കോളിൻസ് പുസ്തക പ്രസാധനത്തിന് തയ്യാറായത്. പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ സംഭവങ്ങൾ ഇഴചേർത്ത് ആവേശകരമായ കഥ പറയുന്ന അത്ഭുതകരവും സമൃദ്ധവുമായ ഓർമ്മക്കുറിപ്പ്” എന്നാണ് ഹാർപ്പർകോളിൻസ് ഇന്ത്യ പുസ്തകത്തെ വിശേഷിപ്പിച്ചത്.
യുദ്ധാനന്തര വെനെറ്റോയിലെ തന്റെ ബാല്യകാലം, ഇന്ത്യയിലേക്ക് വരാനിടയാക്കിയ പ്രണയം, തന്റെയും കുടുംബത്തിന്റേയും നഷ്ടങ്ങൾ വരെ, തന്റെ അസാധാരണ ജീവിതം ഊഷ്മളതയോടെ പുസ്തകത്തിൽ തുറന്നു പറയുന്നുവെന്ന് ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങളിൽ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോണിയാഗാന്ധി നിരാകരിച്ചതിനെ തുടര്‍ന്നാണ് പെൻഗ്വിൻ പ്രസാധനത്തിൽ നിന്നും പിന്മാറിയത്.
WHAT TO READ NEXT

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന് അറസ്റ്റില്‍
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Harper Collins to publish Sonia Gandhi’s memoir ‘Belonging’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി

അത് സുകുമാരക്കുറുപ്പല്ല, സോണിയയുടെ ആത്മകഥ വിവാദത്തിൽ പെൻഗ്വിൻ, എയിംസ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സുരേഷ് ഗോപി; ഇന്നത്തെ 5 പ്രധാന വാർത്തകൾ


