
ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന് അറസ്റ്റില്‍
കാമുകനായ സേലം സ്വദേശി അമ്മാസി അറസ്റ്റിലായി

ചെന്നൈ: ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കാമുകന് അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലം എടപ്പാടിക്ക് സമീപമാണ് സംഭവം. കോകില ( 23) ആണ് മരിച്ചത്. യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു.
കാമുകനായ സേലം സ്വദേശി അമ്മാസിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോകിലയും പ്രതിയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കോകില ഗര്‍ഭിണിയായി. ഇതേത്തുടര്‍ന്ന് വിവാഹം കഴിക്കണമെന്ന് കോകില കാമുകനോട് ആവശ്യപ്പെട്ടു. വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
എന്നാല്‍ കാമുകന് വിവാഹത്തിന് തയ്യാറായിരുന്നില്ല. സംഭവദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോകിലയെ വിളിച്ചു വരുത്തിയ പ്രതി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Pregnant 23-year-old woman killed and dumped in well; lover arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)

കൈക്കൂലി നല്കി മോര്‍ച്ചറി തുറന്നു; മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കള്‍ അറസ്റ്റില്‍



