
മൊബൈല്‍ ടവര്‍ കാന്‍സര്‍ ഉണ്ടാക്കില്ല, നിര്‍മാണം വിലക്കാനാവില്ലെന്ന് ഹൈക്കോടതി
മൊബൈല്‍ ടവര്‍ വരുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കാന്‍സറിനു കാരണമാവുമെന്നും ചൂണ്ടിക്കാട്ടി ഏതാനും പേര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി

മുംബൈ: മൊബൈല്‍ ടവറില്‍നിന്നുള്ള റേഡിയേഷന് കാന്‍സറിനു കാരണമാവുമെന്നുമുള്ള വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അതിനാല്‍ ടവര്‍ സ്ഥാപിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്നും ബോംബെ ഹൈക്കോടതി. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതു വിലക്കിക്കൊണ്ടുള്ള ഗ്രാമ പഞ്ചായത്തിന്റെ പ്രമേയം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എസ്ബി ശുക്രയുടെയും രാജേഷ് പാട്ടീലിന്റെയും വിധി.
നിര്‍മാണം വിലക്കിയ ചിഖല്ഹോല് പഞ്ചായത്തിന്റെ നടപടിക്കെതിരെ ഇന്‍ഡസ് ടവേഴ്സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. 2022 ജൂലൈയിലാണ് നിര്‍മാണം വിലക്കി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. മൊബൈല്‍ ടവര്‍ വരുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കാന്‍സറിനു കാരണമാവുമെന്നും ചൂണ്ടിക്കാട്ടി ഏതാനും പേര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അടിസ്ഥാനമില്ലാത്ത ആശങ്കയാണ് ഗ്രാമീണര്‍ ഉയര്‍ത്തിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൊബൈല്‍ ടവര്‍ റേഡിയേഷന് കാന്‍സറിനു കാരണമാവുമെന്ന വാദത്തിനു ശാസ്ത്രീയ അടിത്തറയില്ല. ഇത്തരത്തില്‍ ഒരു വിലക്ക് ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിനു യുക്തിഭദ്രമായ കാരണമൊന്നും കാണിക്കാനായിട്ടില്ലെന്നു കോടതി പറഞ്ഞു. അനുമതി പത്രം നല്‍കുന്നതോടെ മൊബൈല്‍ ടവര്‍ നിര്‍മാണത്തില്‍ പഞ്ചായത്തിന്റെ റോള്‍ കഴിഞ്ഞു. അനുമതിപത്രം നല്‍കിക്കഴിഞ്ഞതിനു ശേഷവും അതില്‍ ഇടപെടാന്‍ പഞ്ചായത്തിന് ആവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'


