സ്വന്തമായി കാറില്ല; 6.46 കോടിയുടെ വീട്; കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ ആസ്തി

ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

HD Kumaraswamy, His Wife Have ₹ 217.21-Crore Assets
എച്ച്ഡി കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ സ്വത്ത്Source by : ഫയല്‍
Last Updated :4 April 2024, 10:34 pm IST

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ കൂടിയായ അനിതയ്ക്ക്. മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിഎസ്‌സി ബിരുദധാരിയായ അദ്ദേഹത്തിന് സ്വന്തമായി കാറില്ല. എന്നാല്‍ 12.55 ലക്ഷം രൂപയുടെ ട്രാക്ടര്‍ ഉണ്ട്. ഭാര്യയ്ക്ക് 11.15 ലക്ഷം രൂപയുടെ കാറുണ്ട്.

കുമാരസ്വാമിയുടെ കൈവശം 47.06 ലക്ഷത്തിന്റെ സ്വര്‍ണവും 2.60 ലക്ഷത്തിന്റെ വജ്രവും ഉണ്ട്. 37. 48 കോടിയുടെ കൃഷി ഭൂമിയും ഉണ്ട്. 6.46 കോടിയുടെ വീടുമുണ്ട്. അനിതയ്ക്ക് 28.38 കോടി രൂപയുടെ കൃഷിഭൂമിയും 35.69 കോടി രൂപയുടെ രണ്ട് വാണിജ്യ കെട്ടിടങ്ങളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now