
'തിരിച്ചുപറയുന്നത് നിയമവിരുദ്ധം', മദ്യപിച്ച് യുവതിയോട് തട്ടികയറി ടിടിഇ; സസ്‌പെൻഷൻ
ടിക്കറ്റിന്റെ പേരിൽ യുവതിയുടെ നേരെ ആക്രോശിച്ച് ടിടിഇ

ബംഗളൂരു: റെയിൽവെ സ്‌റ്റേഷനിൽ മദ്യപിച്ച് യാത്രക്കാരിയോട് തട്ടികയറിയ ടിടിഇയെ സസ്‌പെൻഡ് ചെയ്‌തു. ബംഗളൂരു ആർ കെ പുരം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെ ടിടിഇ യുവതിയെ ശകാരിക്കുകയായിരുന്നുവെന്ന് സഹയാത്രക്കാർ പറഞ്ഞു.
Drunk TT pulled her at KJM . While the girl was telling she had her ticket, showed ticket to TT but TT didn't listen anything,pulled her and still misbehave with her.We need explanation for on duty drunk TT.@RailMinIndia@Central_Railway please take strict action against the TT. pic.twitter.com/UUjRcm8X1w
â Karishma behera (@karishma_behera) March 14, 2023
ടിക്കറ്റിന്റെ പേരിൽ ടിടിഇയും യുവതിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. 'നിങ്ങൾ എന്തിനാണ് എന്നെ വഴക്ക് പറയുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തത് കൊണ്ടാണെല്ലോ ഞാൻ ഇവിടെ നിൽക്കുന്നത്'. ടിക്കറ്റ് മറ്റൊരു ടിടിഇയെ കാണിച്ചിരുന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്.
എന്നാൽ തിരിച്ചൊന്നും പറയരുതെന്നും തിരിച്ചു പറയുന്നത് നിയമവിരുദ്ധമാണെന്നും ടിടിഇ പെൺകുട്ടിയോട് കയർത്തു. ടിക്കറ്റ് കാണിച്ചിട്ടും ഇയാൾ പെൺകുട്ടിക്ക് നേരെ ആക്രോശിച്ചതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് സഹയാത്രികരുടെ ആരോപണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
