
ക്ഷേത്രത്തിലെ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ; മൊബൈലിൽ ദൃശ്യങ്ങൾ കണ്ട് പൂജാരി; കേസ്
ഒളികാമറ പൂജാരിയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി

ലഖ്‌നൗ: ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ നടത്തിയ പൊലീസ് പരിശോധനയിൽ ഒളികാമറ കണ്ടെത്തി. യുപി ഗാസിയാബാദിലെ ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണ് സംഭവം. ഒളികാമറ പൂജാരിയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിനു പിന്നാലെ പൂജാരി മുകേഷ് ഗോസ്വാമി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൊബൈലിൽ ഇയാൾ സ്ത്രീകളുടെ നഗ്നരംഗങ്ങൾ കാണാറുള്ളതായാണ് പൊലീസിന് വിവരം ലഭിച്ചത്. സിസിടിവിയുടെ ഡിവിആറിൽ നിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 75ഓളം സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തി.
WHAT TO READ NEXT

മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പന നിര്‍ത്തണം; മുന്നറിയിപ്പ്
ക്ഷേത്രത്തിനോട് ചേർന്നുള്ള നദിയിൽ കുളിക്കുന്ന തീർത്ഥാടകർക്ക് വസ്ത്രം മാറാൻ സജ്ജീകരിച്ചതായിരുന്നു ക്ലോക്ക് റൂം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീയാണ് ക്ലോക്ക് റൂമിൽ ഒളികാമറ ഘടിപ്പിച്ചതായി സംശയം തോന്നി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

Related News

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്
അഭിഭാഷകനിൽ നിന്ന് ഗ്രാനൈറ്റ് രാജാവിലേക്ക്; ആർ. വീരമണിയുടെ ഇരുണ്ട സാമ്രാജ്യവും തമിഴ്നാടിനെ ഇളക്കി മറിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റും
