സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രോള്‍ ചെയ്ത് കുരങ്ങന്മാര്‍; രസകരമായ വീഡിയോ പങ്കുവെച്ച് മന്ത്രി

പഴയ വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് പങ്കുവെച്ചത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുരങ്ങന്മാര്‍
Last Updated :20 January 2024, 9:16 am IST

സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. മനുഷ്യനെ അനുകരിക്കുന്നതില്‍ കുരങ്ങന്മാര്‍ക്ക് പ്രത്യേകമായൊരു കഴിവുണ്ട്. മനുഷ്യനെ പോലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുരങ്ങന്മാരുടെ ദൃശ്യങ്ങലാണ് ഇപ്പോള്‍ വൈറലാകുന്നത്.

പഴയ വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് കൊണ്ട് കിരണ്‍ റിജിജു കുറിച്ച വരികളും ചര്‍ച്ചയായിരിക്കുകയാണ്. ഡിജിറ്റല്‍ സാക്ഷരത അവബോധത്തിന്റെ വിജയം അവിശ്വസനീമായ തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു എന്നാണ് മന്ത്രി കുറിച്ചത്. 

ഒരാളുടെ കൈയില്‍ പിടിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് കുരങ്ങന്മാര്‍ ഉപയോഗിക്കുന്നത്. മനുഷ്യരെ പോലെ കുരങ്ങന്മാര്‍ സ്‌ക്രോള്‍ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now