
News Now
രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 65.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചത്.
ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും. ഡിസംബർ എട്ടിനാണ് ഫല പ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്.
Voting in Himachal Pradesh Assembly elections concludes.
â ANI (@ANI) November 12, 2022
EVMs and VVPATs being sealed and secured at polling booths in Dharamshala and Shimla
Counting of votes on December 8 pic.twitter.com/PF2wWWhgtD
ഹിമാചല് പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, പിസിസി അധ്യക്ഷ പ്രതിഭ സിങ്, മുൻ മുഖ്യമന്ത്രി പികെ ധൂമൽ, മകനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവരുൾപ്പെടെ വോട്ടു രേഖപ്പെടുത്തി.
തുടർ ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണ വിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു. 68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


