
"മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യും"; മെെക്കിലൂടെ ഭീഷണി മുഴക്കി സന്യാസി, വിഡിയോ
വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി സന്യാസി. കാവി വസ്ത്രം ധരിച്ച് ജീപ്പിനുള്ളിൽ ഇരുന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ ഒരു പള്ളിക്ക് പുറത്താണ് സംഭവം. പൊലീസ് യൂണിഫോം ധരിച്ച ഒരാളെയും വിഡിയോയിൽ കാണാം. സന്യാസി ജീപ്പിലിരുന്ന് മൈക്കിലൂടെ വർഗീയവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തുമ്പോൾ ചുറ്റും കൂടിനിന്ന ആളുകൾ "ജയ് ശ്രീറാം" എന്ന് വിളിച്ച് ആഹ്ലാദിക്കുകയാണ്.
പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം സമുദായത്തിൽപ്പെട്ട വ്യക്തി ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഇയാൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. വലിയ ആരവത്തോടെയാണ് ചുറ്റും നിന്നവർ ഈ ഭീഷണിയെ പ്രേത്സാഹിപ്പിച്ചത്.
TRIGGER WARNING!
â Mohammed Zubair (@zoo_bear) April 7, 2022
A Mahant in front of a Masjid in the presence of Police personals warns that He would K!dnap Muslim Women and â¹@pe them in Open.
According to the locals near Sheshe wali Masjid, Khairabad, Sitapur. This happened on 2nd Apr 2022, 2 PM. @sitapurpolice @Uppolice pic.twitter.com/wkBNLnqUW0
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News


'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'
