ഹിപ്പോയുടെ പുറത്ത് ആമക്കൂട്ടത്തിന്റെ സുഖ സവാരി; പിന്നെ സംഭവിച്ചത്- വീഡിയോ 

വെള്ളത്തില്‍ കിടക്കുന്ന ഹിപ്പോയുടെ മുകളില്‍ ഒരു സംഘം ആമകള്‍ നിലയുറപ്പിച്ചിരിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍

ഹിപ്പോയുടെ പുറത്ത് കയറിയിരിക്കുന്ന ആമകള്‍
Last Updated :20 January 2024, 8:48 am IST
Edited by :migrator

ഹിപ്പോയുടെ പുറത്ത് സൗജന്യ സവാരി  നടത്താമെന്ന് കരുതി കയറിയ ഒരു സംഘം ആമകളുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസറായ സുധാ രാമനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. 

വെള്ളത്തില്‍ കിടക്കുന്ന ഹിപ്പോയുടെ മുകളില്‍ ഒരു സംഘം ആമകള്‍ നിലയുറപ്പിച്ചിരിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍ . പെട്ടെന്ന്  ഹിപ്പോപൊട്ടാമസ് വെള്ളത്തില്‍ നിന്നും എഴുന്നേറ്റതോടെ നിലതെറ്റിയ ആമകള്‍ ഊര്‍ന്നു വെള്ളത്തിലേക്ക്  വീണു. ഇരുപത്തഞ്ചിലധികം ആമകള്‍ ഉണ്ടായിരുന്നിടത്ത് പിന്നെ  എട്ടോ ഒന്‍പതോ ആമകള്‍ മാത്രമാണ് ഹിപ്പോയുടെ പുറത്ത് അവശേഷിച്ചത്. 28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ട്വിറ്ററിലെത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now