ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

പ്രതീകാത്മക ചിത്രം
Last Updated :18 February 2024, 4:08 pm IST

News Now

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനെത്തിയവരെ തേനീച്ച ആക്രമിച്ചതിനെത്തുടര്‍ന്ന് 12 പേര്‍ക്ക് പരിക്ക്. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകള്‍ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

തേനീച്ചകള്‍ ആക്രമിക്കാനെത്തിയതോടെ അതിഥികള്‍ പരിഭ്രാന്തരായി ഓടി. ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ് നിലവില്‍ അധികൃതര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹോട്ടലിന്റെ ഗാര്‍ഡനിലായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങ് നടക്കുന്നതിനിടെ ഹോട്ടലിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന തേനീച്ചകള്‍ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates