17കാരിയായ പെൺകുട്ടിയുടെ കൈപിടിച്ച്​ പ്രണയാഭ്യർഥന നടത്തിയ പ്രതിയെ കുറ്റവിമുക്തനാക്കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

മുംബൈ: പ്രായപൂർത്തിയാകാത്ത ആളുടെ കൈ പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് ലൈംഗിക പീഡനത്തിന് തുല്യമല്ലെന്ന്​ പോക്​സോ കോടതി. 17കാരിയായ പെൺകുട്ടിയുടെ കൈപിടിച്ച്​ പ്രണയാഭ്യർഥന നടത്തിയ പ്രതിയെ കുറ്റവിമുക്തനാക്കിയാണ് കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ലൈം​ഗിക ഉദ്ദേശം ഉണ്ടെന്ന് പറയാൻ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. 

2017ൽ അറസ്റ്റിലായ 28കാരനായ യുവാവിനെയാണ് കുറ്റവിമുക്തനാക്കിയത്. "പ്രതി പെൺകുട്ടിയെ നിരന്തരം പിന്തുടരുകയോ, ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയോ കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തുകയോ ചെയ്തതായി തെളിവില്ല. കു​റ്റം ചെയ്​തിട്ടുണ്ടെന്ന്​ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാൽ സംശയത്തിൻറെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കുന്നു", കോടതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates