കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു

അമിത് ഷാ /ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:41 am IST

News Now

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു. മേദാന്ത ആശുപത്രയിൽ  നിന്നാണ് ഷാ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞവർഷം ഓ​ഗസ്റ്റിൽ56കാരനായ അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് മേദാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കായി ഡൽയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.

ഇന്ന്​ മുതൽ സർക്കാർ ആശുപത്രികൾ മുഖേന സൗജന്യ വാക്​സിൻ വിതരണം ആരംഭിച്ചു.60 വയസിന്​ മുകളിൽ പ്രായമായവർക്ക്​​ പുറമേ മറ്റ്​ രോഗങ്ങളുള്ള 45 വയസിന്​ മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും പ്രഥമ പരിഗണന. ഈ ഘട്ടത്തിൽ 27 കോടിയാളുകളിലേക്ക്​ വാക്​സിൻ എത്തിക്കാനാകുമെന്നാണ്​ സർക്കാർ കണക്ക്​കൂട്ടുന്നത്​. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള കോവിഡ്​ പോരാളികൾക്കാണ്​ വാക്​സിൻ നൽകിയിരുന്നത്​​. നിലവിൽ രാജ്യത്ത്​ ഒന്നേകാൽ കോടിയാളുകൾ വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates