
കോവിഡ് വാര്‍ഡില്‍ രാത്രി അന്പതുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഓക്സിജന്‍ സഹായത്തോടെ ചികിത്സയിലായിരുന്ന 50 കാരിയ്ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു

ഗ്വാളിയോര്‍: അന്‍പതുകാരിയായ കോവിഡ് രോഗിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ വാര്‍ഡ് ബോയ് ആണ് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഓക്സിജന്‍ സഹായത്തോടെ ചികിത്സയിലായിരുന്ന 50 കാരിയ്ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ആശുപത്രിയില്‍ നിന്ന് മുങ്ങുകയും ചെയ്തു. പ്രതിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ സഹായിച്ചെന്നും കുടുംബം ആരോപിക്കുന്നു.
പ്രതിയ്ക്കെതിരെ ഐപിസി 317, 354 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും ആവശ്യമായ നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


