സഹപ്രവർത്തകരാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST

News Now

ഡെറാഡൂൺ: പഞ്ചനക്ഷത്ര ഹോട്ടലിൽ 24കാരിയെ പതിനഞ്ചുവയസ്സുകാരൻ പീഡിപ്പിച്ചെന്ന് പരാതി. ഹോട്ടലിലെ ഹൗസ് കീപ്പിങ് തൊഴിലാളിയെയാണ് ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു 15കാരൻ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചത്. ഡെറാഡൂണിൽ ആണ് സംഭവം. 

ബംഗാൾ സ്വദേശിയായ യുവതി സ്ത്രീകളുടെ ടോയിലറ്റിൽ നിൽക്കുമ്പോൾ അവിടേക്ക് കടന്നുവന്ന കുട്ടി വാതിൽ കുറ്റിയിട്ട ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു. യുവതി നിലവിളിച്ചെങ്കിലും ആരും കരച്ചിൽ കേട്ടില്ല. സഹപ്രവർത്തകരാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.  ഉടനെ ഇവർ പൊലീസിൽ വിവരമറിയിച്ചു. 15കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ് ആക്രമണത്തിനിരയായ സ്ത്രീ. 

കഴിഞ്ഞ രണ്ട് ദിവസമായി ഹോട്ടലിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു പ്രതിയായ കുട്ടി. ചെക്കൗട്ട് ചെയ്യാൻ പോകന്ന ദിവസം രാവിലെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി ഹരിദ്വാറിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates