80 കിലോ ഭാരം, പതിനൊന്നരയടി നീളം; സ്‌കൂള്‍ ബസിനുള്ളില്‍ കൂറ്റന്‍ പെരുമ്പാമ്പ്- വീഡിയോ 

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്പാമ്പിനെ കണ്ടെത്തി

സ്‌കൂള്‍ ബസിനുള്ളില്‍ നിന്ന് പിടികൂടിയ കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യം
Last Updated :20 January 2024, 9:07 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്പാമ്പിനെ കണ്ടെത്തി. റായ്ബറേലിയിലെ റ്യാന്‍ പബ്ലിക് സ്‌കൂളിന്റെ ബസിലാണ് സീറ്റിനടിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 80 കിലോഗ്രാം ഭാരവും പതിനൊന്നരയടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടി വനത്തില്‍ ഉപേക്ഷിച്ചു.ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. ബസിനടത്തുണ്ടായിരുന്ന ആട്ടിന്‍കൂട്ടത്തിനടുത്തേക്ക് വന്ന പെരുമ്പാമ്പിനെ കണ്ട് ഗ്രാമവാസികള്‍ ശബ്ദമുണ്ടാക്കി.

ഇതിനെത്തുടര്‍ന്ന് പാമ്പ് ബസിനകത്ത് കയറുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി സര്‍ക്കിള്‍ ഓഫീസറും സിറ്റി മജിസ്‌ട്രേറ്റും വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now