ജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചിലില്‍ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

ജമ്മു കശ്മീരില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീഴുന്ന ദൃശ്യം, എഎന്‍ഐ
Last Updated :20 January 2024, 8:58 am IST

News Now

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചിലില്‍ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിലാണ് കൂറ്റന്‍ പാറകള്‍ വന്നുവീണത്.

ബനിഹാള്‍ നഗരത്തിന് സമീപമാണ് സംഭവം. കൂറ്റ പാറകളും മണ്ണും  റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂറ്റന്‍ പാറക്കഷ്ണങ്ങള്‍ ഉരുണ്ട് മലയിടുക്കിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഷബാന്‍ബാസ് മേഖലയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടതായി കശ്മീര്‍ ട്രാഫിക് പൊലീസ് അറിയിച്ചു. ഈ സീസണില്‍ തുടര്‍ച്ചയായുള്ള മണ്ണിടിച്ചില്‍ ദേശീയപാതയിലൂടെ വാഹനഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഉധംപൂര്‍, സാമ്രോളി എന്നിവിടങ്ങളിലും മണ്ണിടിച്ചില്‍ നടന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates