ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും; ദുരൂഹത, അന്വേഷണം 

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതില്‍ ദുരൂഹത

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:35 am IST
Edited by :migrator

ഹൈദരാബാദ്: ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതില്‍ ദുരൂഹത. വാണിജ്യ കെട്ടിടത്തിന്റെ മുകളില്‍ കുന്നുകൂട്ടിയിട്ടിരുന്ന മണലിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

ഹൈദരാബാദിലാണ് സംഭവം. വെര്‍ടെക്‌സ് ബില്‍ഡിങ്ങില്‍ തൊഴിലാളികളാണ് കണ്ടെത്തിയത്. നിര്‍മ്മാണാവിശിഷ്ടങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ കുട്ടികള്‍ മുകളിലത്തെ നിലയില്‍ കടന്നുവരാതിരിക്കാന്‍ ഗേറ്റ് അടച്ചതായി പൊലീസ് പറയുന്നു. 

അസ്ഥികളും തലയോട്ടിയും വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അേേന്വഷണം ആരംഭിച്ചതായി എസ്‌ഐ എ മന്‍മോഹന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now