കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്രീനഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണ് തെഹ്രീക്-ഇ-ഹുറിയത്ത്.

1972, 1977, 1987 വര്‍ഷങ്ങളില്‍ ജമ്മുകശ്മീരിലെ സോപോര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. ആയിരുന്നു. ​ഗീലാനിയുടെ മരണത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചിച്ചു. കശ്മീരിലെ സ്വാതന്ത്ര സമര പോരാളിയാണ് ​ഗീലാനിയെന്ന് ഇമ്രാൻ പറഞ്ഞു. ​ഗീലാനിയോടുള്ള ആദരകസൂചകമായി പാക് പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates