'ഞാന്‍ നമ്മുടെ പ്രധാനമന്ത്രിയെയാണ് പിന്തുടരുന്നത്'; മാസ്‌ക് എവിടെ ചോദ്യത്തിന് സഞ്ജയ് റൗത്തിന്റെ മറുപടി

ജനങ്ങളോട് മാക്‌സ് ധരിക്കാനാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ അദ്ദേഹം മാസ്‌ക് ധരിക്കാറില്ല

നരേന്ദ്ര മോദി,സഞ്ജയ് റൗത്ത് 
Last Updated :20 January 2024, 8:52 am IST

മുംബൈ: പൊതു വേദികളില്‍ മാസ്‌കില്ലാതെ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചു പ്രതികരണവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത് എന്നാണ് സഞ്ജയ് റൗത്തിന്റെ പ്രതിരണം. 

മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന പരിപാടിക്കിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത് എന്ന് എംപിയോട് ചോദിച്ചത്. 'ജനങ്ങളോട് മാക്‌സ് ധരിക്കാനാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ അദ്ദേഹം മാസ്‌ക് ധരിക്കാറില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മാസ്‌ക് ധരിക്കാറുണ്ട്. എന്നാല്‍ നരേന്ദ്ര മോദി രാജ്യത്തിന്റെ നേതാവാണ്. ഞാന്‍ അദ്ദേഹത്തെയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് ഞാന്‍ മാസ്‌ക് ധരിക്കാത്തത്'-സഞ്ജയ് പറഞ്ഞു. പൊതു പരിപാടികലില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കണമെനന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 

ഒമൈക്രോണ്‍ വ്യാപനം തടയാനായി മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ പകല്‍ സമയത്തെ നിയന്ത്രണങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

News Now