
''എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?' അറുപത്തിയെട്ടുകാരന് മന്ത്രി റോജയോട്, വൈറല്‍
''പെന്ഷന് എല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ ഭാര്യയും മക്കളുമൊന്നും ഇല്ല. എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?'

അമരാവതി: ''പെന്ഷന് എല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ ഭാര്യയും മക്കളുമൊന്നും ഇല്ല. എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?' പരാതി പരിഹാര അദാലത്തിന് എത്തിയ അറുപത്തിയെട്ടുകാരന്റെ ആവശ്യം കേട്ട് മന്ത്രി റോജ ഞെട്ടി. ഞെട്ടല്‍ പുറത്തുകാട്ടാതെ ചിരിച്ചുകൊണ്ടുതന്നെ റോജ ആവശ്യത്തെ നേരിട്ടു. ''സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയൊന്നുമില്ല''
ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്.കെ.റോജയോടാണു സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ വിവാഹം കഴിക്കാന്‍ സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്.
സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്ഷന് കിട്ടുന്നില്ലേയെന്ന് മന്ത്രി ആരാഞ്ഞു. ഭാര്യയും കുട്ടികളും എവിടെ എന്നും തിരക്കി. അപ്പോഴായിരുന്നു, സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ ആവശ്യം വന്നത്.
*65 வயத௠à®à®à¯à®à¯, à®à®©à¯à®©à¯à®®à¯ à®à®²à¯à®¯à®¾à®£à®®à¯ à®à®à®².à®à®©à®à¯à®à¯ à®à®²à¯à®¯à®¾à®£à®®à¯ பணà¯à®£à®¿ வà¯à®à¯à® à®®à¯à®à®®à¯. à®à®®à¯à®à¯à®à®°à¯ à®°à¯à®à®¾à®µà®¿à®à®®à¯ à®à¯à®°à®¿à®à¯à®à¯ வà¯à®¤à¯à®¤ à®®à¯à®¤à®¿à®¯à®µà®°à¯...#Roja #AndhraPradesh #Minister pic.twitter.com/2MNR8uhLMH
â Melwin (@melwins23) May 20, 2022
ഏപ്രില്‍ 12നാണു നടി റോജ മന്ത്രിയായി ചുമതലയേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



